ബത്തേരിയിൽ വിദ്യാർഥി സംഘർഷം ; 13 ഓളം പേർക്ക് പരിക്കേറ്റു
ബത്തേരി : ബത്തേരിയിൽ വിദ്യാർഥി സംഘർഷത്തിൽ 13 ഓളം പേർക്ക് പരിക്കേറ്റു. ബത്തേരി അല്‍ഫോണ്‍സാ ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജിലെ ജൂനിയര്‍ – സീനിയര്‍ വിദ്യാര്‍ഥാകള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തിൽ 14 പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു. പ്രഥമദൃഷ്ട്യാല്‍ കുറ്റക്കാരായ വിദ്യാര്‍ഥികളെ കോളജ് അധികൃതര്‍ സസ്പന്റു ചെയ്തു.
രണ്ടാം വര്‍ഷ ടൂറിസം ബിരുദ വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറി മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ മര്‍ദ്ധിച്ചു എന്നാണ് മര്‍ദ്ദനമേറ്റ വിദ്യാര്‍ഥികള്‍ പറയുന്നത്. സാരമായി പരുക്കേറ്റ ഷിയാസ്, സിനാന്‍ എന്നിവര്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ മൂക്കിനും ഷോള്‍ഡറിനുമാണ് പരുക്ക്. മറ്റുള്ളവര്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം വീടുകളിലേക്ക് മടങ്ങി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രണ്ടാം വര്‍ഷ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് വിദ്യാര്‍ഥികളും സീനിയേഴ്‌സും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇത് അധ്യാപകര്‍ ഇടപെട്ട് പറഞ്ഞു തീര്‍ത്തെങ്കിലും പിന്നീട് ചില വാട്‌സ് ആപ്പ് മെസേജുകളുമായി ബന്ധപെട്ടാണ് സംഘര്‍ഷമുണ്ടായതെന്നാണ് പറയപ്പെടുന്നത്.