ഓരോ ആധാര്‍ കാര്‍ഡ് ഉടമയ്ക്കും മോദി സര്‍ക്കാരിന്റെ 4.78 ലക്ഷത്തിന്റെ ധനസഹായം ; പ്രചരിക്കുന്ന സന്ദേശം വ്യാജം
എല്ലാ ആധാര്‍ കാര്‍ഡ് ഉടമകള്‍ക്കും 4.78 ലക്ഷം രൂപ കേന്ദ്രസര്‍ക്കാര്‍ വായ്പയായി അനുവദിക്കും. സാമൂഹിക മാധ്യമങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം എന്ന പേരില്‍ വ്യാപകമായി പ്രചരിക്കുന്ന സന്ദേശത്തിലെ ഉള്ളടക്കമാണിത്. ഇത് വ്യാജമാണെന്നും ഇത്തരത്തില്‍ ഒരു ധനസഹായം കേന്ദ്ര ധനമന്ത്രാലയം പ്രഖ്യാപിച്ചിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് 4.78 ലക്ഷം രൂപയുടെ കേന്ദ്ര ധനസഹായം ലഭിക്കുന്നതിന് രജിസ്റ്റര്‍ ചെയ്യണമെന്നും വ്യാജ സന്ദേശത്തില്‍ പറയുന്നു. ഇതിനായി ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്നതുമാണ് വ്യാജ സന്ദേശം. ഇത് വ്യാജ സന്ദേശമാണെന്നും തട്ടിപ്പില്‍ വീഴരുതെന്നും കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു. ധനമന്ത്രാലയം ഇത്തരത്തില്‍ ഒരു ധനസഹായം പ്രഖ്യാപിച്ചിട്ടില്ലെന്നും ഇത്തരം സന്ദേശങ്ങള്‍ ആര്‍ക്കും ഫോര്‍വേര്‍ഡ് ചെയ്യരുതെന്നും സ്വകാര്യ വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്നും സര്‍ക്കാരിന്റെ വിശദീകരണത്തില്‍ പറയുന്നു.