ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് നിയമനം
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് നിയമനം
മാനന്തവാടി : പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ തിരുനെല്ലിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ആശ്രമം സ്‌കൂളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സിനെ നിയമിക്കുന്നു.
എസ്.എസ്.എല്‍.സിയും കേരള നഴ്സസ് മിഡ് വൈവ്സ് കൗണ്‍സില്‍ അംഗീകരിച്ച എ.എന്‍.എം സര്‍ട്ടിഫിക്കറ്റ്/ഹെല്‍ത്ത് വര്‍ക്കേഴ്സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്/കേരള നഴ്സസ് ആന്‍ഡ് മിഡ്‌വൈവ്സ് കൗണ്‍സില്‍ രജിസ്ട്രേഷനുമുളള പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി 18 നും 44 നും മധ്യേ. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പ്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം ആഗസ്റ്റ് 25 ന് രാവിലെ 11 ന് മുമ്പായി തിരുനെല്ലി ഗവ.ആശ്രമം സ്‌കൂളില്‍ എത്തണം. വിലാസം : സീനിയര്‍ സൂപ്രണ്ട്, ഗവ.ആശ്രമം സ്‌കൂള്‍ തിരുനെല്ലി, തിരുനെല്ലി ടെമ്പിള്‍ പി.ഒ, കാട്ടിക്കുളം. മാനന്തവാടി. പിന്‍.670646 ഫോണ്‍: 9745404783, 9961005780.