പുൽപ്പള്ളിയിൽ ടെമ്പോ ട്രാവലർ പിറകോട്ട് എടുക്കുന്നതിനിടെ വാഹനത്തിനും മതിലിനും ഇടയിൽ കുടുങ്ങി ഡ്രൈവർ മരിച്ചു
പുൽപ്പള്ളി : വർക് ഷോപ്പിൽ വാഹനം പിറകോട്ട് എടുക്കുന്നതിനിടെ വാഹനത്തിനും മതിലിനും ഇടയിൽ കുടുങ്ങി ഡ്രൈവർ മരിച്ചു. ടെമ്പോ ട്രാവലർ ഡ്രൈവറായ പുൽപ്പള്ളി കാര്യംപാതികുന്ന് മുക്കേൽ ബിനീഷ് (46) ആണ് മരിച്ചത്. താന്നിതെരുവിലെ വർക്ക്ഷോപ്പിലാണ് സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് (ബുധനാഴ്ച) വീട്ടുവളപ്പിൽ.