50 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണ വയോധികയ്ക്ക് രക്ഷകരായി ബത്തേരി അഗ്‌നിരക്ഷാസേന
സുൽത്താൻ ബത്തേരി : അഗ്‌നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടൽ വയോധികയുടെ ജീവൻ രക്ഷിച്ചു. മൂലങ്കാവിനടുത്തുള്ള തേലമ്പറ്റയിൽ അന്നമ്മ (74) യാണ് രക്ഷപ്പെട്ടത്.
ഇന്നലെ രാത്രി മുതൽ കാണാതായ അന്നമ്മയെ ഇന്ന് പുലർച്ച മക്കൾ നടത്തിയ തിരച്ചിൽ 50 അടിയോളം താഴ്ചയുള്ള കിണറിൽ പൈപ്പ് കെട്ടിയ കയറിൽ പിടിച്ചു നിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ സുൽത്താൻ ബത്തേരി അഗ്നിരക്ഷാ നിലയത്തിൽ അറിയിച്ചു. ബത്തേരിയിൽ നിന്നും അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. കിണറിൽ അഞ്ച് അടിയോളം വെള്ളം ഉണ്ടായിരുന്നെങ്കിലും കിണറിന് അകത്തുള്ള ചെറിയ റിംഗിൽ കയറി നിൽക്കുകയായിരുന്നു.
സേനാംഗമായ ഫയർ ഓഫീസർ എ.ബി.സതീഷ് റെസ്ക്യു നെറ്റിൽ കിണറിൽ ഇറങ്ങി വയോധികയെ നെറ്റ് ഉപയോഗിച്ച് കരക്ക് കയറ്റി. സുൽത്താൻ ബത്തേരി ആശുപത്രിയിൽ എത്തിച്ചു. സ്റ്റേഷൻ ഇൻ ചാർജ്ജ് പി.കെ.ഭരതൻ, അസി.സ്റ്റേഷൻ ഓഫീസർ ഐ.ജോസഫ്, ഫയർ ഓഫീസർമാരായ സർവ്വശ്രീ, സി.കെ. നിസാർ, കെ.എം.ഷിബു, എൻ.എസ്. അനൂപ്, എം.ബി.ബിനു, പി.ഡി. അനുറാം , എ. ശ്രീരാജ്, ഹോംഗാർഡ് ഷിനോജ് ഫ്രാൻസിസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.