രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ടുകള്‍ ; 24 മണിക്കൂറിനിടെ 8,813 പേർക്ക് കോവിഡ്
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ടുകള്‍ ; 24 മണിക്കൂറിനിടെ 8,813 പേർക്ക് കോവിഡ്
രാജ്യത്തെ കോവിഡ് രോഗ ബാധിതരില്‍ കുറവ് രേഖപ്പെടുത്തി. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 8,813 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് മാസത്തിനിടെ ഇത് ആദ്യമായാണ് രോഗികളുടെ എണ്ണം 10,000 ത്തില്‍ താഴെ എത്തുന്നത്.
24 മണിക്കൂറിനിടെ കൊറോണ മൂലം സ്ഥിരീകരിച്ചത് 29 മരണമാണ്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 527,098 ആയിട്ടുണ്ട്.മരണനിരക്ക് 1.19 ശതമാനമാണ്. രാജ്യത്ത് സജീവ കേസുകളുടെ എണ്ണം 111,252 ആണ്. ഇത് മൊത്തം രോഗബാധയുടെ 0.25 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.15 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.79 ശതമാനവുമാണ്.