രാജ്യത്ത് 14,917 പേർക്ക് കൂടി കോവിഡ് ; 32 മരണം
രാജ്യത്ത് 14,917 പേർക്ക് കൂടി കോവിഡ് ; 32 മരണം
രാജ്യത്ത് 14,917 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ത്യയിലെ ആക്ടീവ് കോവിഡ് കേസുകള്‍ 1,16,861 ല്‍ നിന്ന് 1,17,508 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
32 പേര്‍ മരിച്ചതോടെ മരണസംഖ്യ 5,27,069 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 7.52 ശതമാനവും, പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.65 ശതമാനവുമാണെന്നും മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ ആകെ കോവിഡ് കേസുകള്‍ 4,42,68,381 ആയി ഉയര്‍ന്നു.