ബത്തേരിയിൽ അടച്ചിട്ട വീട്ടിൽ കയറി 90 പവനും 40000 രൂപയും കവര്‍ന്ന പ്രതി പിടിയിൽ
ബത്തേരിയിൽ അടച്ചിട്ട വീട്ടിൽ കയറി 90 പവനും 40000 രൂപയും കവര്‍ന്ന പ്രതി പിടിയിൽ
ബത്തേരി : സുൽത്താൻ ബത്തേരി മന്തണ്ടിക്കുന്നിലെ വീട്ടില്‍ നിന്നും 90 പവനും, 40000 രൂപയും കവര്‍ന്ന പ്രതി പിടിയിൽ. കോഴിക്കോട് മൂണ്ടിക്കല്‍ തഴെ തൊട്ടയില്‍ വീട് ബുള്ളറ്റ് സാലു, ബാബു എന്നിങ്ങനെ വിളിപേരുള്ള മുഹമ്മദ് സാലു (41) ആണ് പിടിയിലായത്.
ആഗസ്റ്റ് 2 ന് വീട്ടുകാര്‍ വീടുപൂട്ടി ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു മോഷണം. കോഴിക്കോട് സ്വദേശിയായ ഇയാള്‍ തമിഴ്‌നാട്ടിലാണ് താമസം. മോഷണശേഷം തമിഴ്‌നാട്ടിലേക്ക് മുങ്ങിയ പ്രതി മോഷണമുതലുകള്‍ അവിടെ വില്‍പ്പന നടത്തിയതായാണ് വിവരം. പോലീസ് സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് പ്രതി വലയിലാകുന്നത്. ഉത്സവ പറമ്പുകളിലും മറ്റും കച്ചവടക്കാരനായി നടക്കുന്ന ഇയാള്‍ ഒറ്റപ്പെട്ട വീടുകളും മറ്റും നോക്കി വെച്ച് കവര്‍ച്ച ചെയ്യുകയാണ് പതിവ്. പ്രതിക്ക് കോഴിക്കോട് ജില്ലയിലും മറ്റും കളവുകേസുകളുണ്ട്.
ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള സ്‌ക്വാഡും, ബത്തേരി ഡിവൈഎസ്പി കെ.കെ അബ്ദുള്‍ ഷെരീഫ്, സിഐ കെ.ബെന്നി, എസ്.ഐ റോയി, പടിഞ്ഞാറത്തറ എസ്.ഐ ഇ.കെ അബൂബക്കറും സംഘവുമാണ് ഇയാളെ അറസ്റ്റു ചെയ്തത്.