മാനന്തവാടി എക്‌സൈസ് സംഘം 210 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു
മാനന്തവാടി എക്‌സൈസ് സംഘം 210 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു
മാനന്തവാടി : മാനന്തവാടി എക്‌സൈസ് സംഘം ഒരപ്പ് – യവനാര്‍കുളം ഭാഗത്ത് നടത്തിയ പരിശോധനയില്‍ പുഴയരികിലെ മുളങ്കാടിന് സമീപം ഉടമസ്ഥനില്ലാത്ത നിലയില്‍ സൂക്ഷിച്ച 210 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു.
മാനന്തവാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി.ബി ബില്‍ജിത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. സിവില്‍ എക്‌സൈസ് ഓഫീസറായ വിജേഷ് കുമാര്‍.പി, വനിത സിവില്‍ എക്‌സൈസ് ഓഫീസറായ രൂപീക, ഡ്രൈവര്‍ അബ്ദുറഹീം എന്നിവർ പരിശോധനയിൽ പങ്കെടുത്തു.