September 21, 2024

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു ; 1082 ഉദ്യോഗസ്ഥർക്ക് പുരസ്കാരം : കേരളത്തില്‍ നിന്ന് 12 പേർ

1 min read
Share

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു ; 1082 ഉദ്യോഗസ്ഥർക്ക് പുരസ്കാരം : കേരളത്തില്‍ നിന്ന് 12 പേർ

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിലെ 12 പൊലീസ് ഉദ്യോഗസ്ഥർ പുരസ്കാരത്തിന് അർഹരായി. 10 പേർക്ക് സ്തുത്യർഹ സേവനത്തിനുള്ള പുരസ്കാരവും രണ്ടുപേർക്ക് വിശിഷ്ട സേവനത്തിനുള്ള പുരസ്കാരവുമാണ് ലഭിച്ചത്. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ അവാർഡിന് എ.ഡി.ജി.പിയും വിജിലൻസ് ഡയറക്ടറുമായ മനോജ് എബ്രഹാം ഐ.പി.എസ്, കൊച്ചി ക്രൈംബ്രാഞ്ച് എ.സി.പി ബിജി ജോർജ് എന്നിവർ അർഹരായി.

കുര്യാക്കോസ് വി.യു., പി.എ. മുഹമ്മദ് ആരിഫ്, സുബ്രമണ്യൻ ടി.കെ., സജീവൻ പി.സി., സജീവ് കെ.കെ.,അജയകുമാർ വി നായർ, പ്രേംരാജൻ ടി.പി., അബ്ദുൾ റഹീം അലികുഞ്ഞ്, രാജു കെ.വി., ഹരിപ്രസാദ് എം.കെ.എന്നിവർ സ്തുത്യർഹ പുരസ്കാരത്തിന് അർഹരായി. ആകെ 1,082 ഉദ്യോഗസ്ഥരാണ് ഇത്തവണ പുരസ്കാരത്തിന് അര്‍ഹരായത്.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.