മുത്തങ്ങയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ
ബത്തേരി : മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ 30 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. ഉത്തര്‍പ്രദേശ് ഫിറോസാബാദ് സ്വദേശി സഞ്ജയ് അഗര്‍വാള്‍ (25) ആണ് അറസ്റ്റിലായത്.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ഷര്‍ഫുദ്ദീന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ഷിജു എം.സി, അബ്ദുള്‍ സലീം വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അമല്‍ തോമസ്, ഷഫീഖ് എം.ബി എന്നിവരുടെ സംഘം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.