ഇനി ചാർജർ വാങ്ങി പണം കളയേണ്ട ; ഇന്ത്യയിൽ ഇലക്‌ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം പൊതു ചാര്‍ജര്‍ എത്തുന്നു
ഇനി ചാർജർ വാങ്ങി പണം കളയേണ്ട ; ഇന്ത്യയിൽ ഇലക്‌ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം പൊതു ചാര്‍ജര്‍ എത്തുന്നു
ഉല്‍പ്പന്നങ്ങള്‍ക്ക് പൊതു ചാര്‍ജര്‍ എന്ന ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യ. ഓരോ ഉപകരണങ്ങള്‍ക്കും ഓരോ ചാര്‍ജര്‍ എന്ന സംവിധാനം ഇ – വേസ്റ്റിന്റെ തോത് കൂട്ടുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ നടപടികള്‍ സ്വീകരിക്കുന്നത്. മൊബൈല്‍ ഫോണ്‍, ടാബ്‌ലറ്റ്, ലാപ്ടോപ്പ് തുടങ്ങിയ ഇലക്‌ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്കായിരിക്കും പൊതു ചാര്‍ജര്‍ ഉള്‍പ്പെടുത്തുക. വിപണിയിലെ പല ബ്രാന്‍ഡുകളുടെയും ചാര്‍ജറുകള്‍ തമ്മില്‍ ഏകീകരണം ഇല്ലാത്തതിനാല്‍ ഉപഭോക്താക്കള്‍ക്ക് പല ചാര്‍ജറുകള്‍ ഉപയോഗിക്കേണ്ട അവസ്ഥയാണ് ഉള്ളത്. കൂടാതെ, ചാര്‍ജിംഗ് പോര്‍ട്ടിന്റെ വ്യത്യാസം കാരണം പുതിയ ചാര്‍ജര്‍ വാങ്ങുന്നവരും നിരവധിയാണ്. എന്നാല്‍, പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ഈ പ്രതിസന്ധി മറികടക്കാന്‍ സാധിക്കും എന്നാണ് വിലയിരുത്തല്‍.