March 15, 2025

പെരിക്കല്ലൂർ സ്വദേശിയായ ലോറി ഡ്രൈവർ കുഴഞ്ഞു വീണ് മരിച്ചു

Share

പുൽപ്പള്ളി : ലോറി ഡ്രൈവർ കുഴഞ്ഞു വീണ് മരിച്ചു. പെരിക്കല്ലൂർ കടവ് കൂടാലയ്ക്കൽ രജീഷ് ( കുട്ടൻ-33 ) ആണ് പൂനയിൽ വച്ച് കുഴഞ്ഞുവീണ് മരിച്ചത്. മറ്റൊരാൾ ലോറി ഓടിക്കുന്നതിനിടയിൽ ലോറി ഡ്രൈവർ ആയ രജീഷ് വണ്ടിയുടെ സൈഡിൽ ഇരുന്ന് യാത്ര ചെയ്യുമ്പോൾ ആയിരുന്നു കുഴഞ്ഞുവീണ് മരിച്ചത്. മൃതദേഹം നാളെ രാവിലെ പെരിക്കല്ലൂർ കടവിലെ വീട്ടിൽ എത്തിക്കും. ഭാര്യ: സിനി പാറ്റയിൽ. മകൻ: നീരജ്. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.