കൽപ്പറ്റ – ബത്തേരി റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാർ പണിമുടക്കി
കൽപ്പറ്റ : കൽപ്പറ്റ – ബത്തേരി റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാർ പണിമുടക്കി. മുട്ടിൽ അമ്പുകുത്തിയിൽ വെച്ച് കഴിഞ്ഞ ദിവസം ബസ് ജീവനക്കാരെ മർദ്ധിച്ചതിൽ പ്രതിഷേധിച്ചാണ് കൽപ്പറ്റ ബത്തേരി റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാർ ഇന്ന് മിന്നൽ പണിമുടക്കിന് ആഹ്വാനം ചെയ്തത്. പ്രശ്ന പരിഹാരം ഉണ്ടാക്കുമെന്ന അധികൃതരുടെ ഉറപ്പിന്മേൽ സമരം പിൻവലിച്ചു.