മണിയൻകോടിൽ മരം കടപുഴകി വീടിനും ഓട്ടോറിക്ഷയ്ക്കും മുകളിൽ വീണു
കൽപ്പറ്റ : ശക്തമായ കാറ്റിലും മഴയിലും മണിയൻകോട് അമ്പലത്തിനു സമീപം ഹെൽത്ത് സെന്റർ വളപ്പിലെ നെല്ലിക്കമരം കടപുഴകി വീണു. മരം വീണ് ഓട്ടോറിക്ഷയ്ക്കും, സമീപത്തെ വീടിന്റെ മുൻഭാഗത്തിനും കേടുപാടുകൾ സംഭവിച്ചു.
ഇന്ന് വൈകീട്ട് 7 മണിയോടെയാണ് സംഭവം. പാറക്കടവ് ജാനകിയമ്മയുടെ വീടിനാണ് മരം വീണ് ഭാഗികമായി കേടുപാടുകൾ പറ്റിയത്. പാറക്കടവ് രാജന്റെ ഓട്ടോയാണ് തകർന്നത്. കൽപ്പറ്റയിൽ നിന്നുമെത്തിയ ഫയർഫോഴ്‌സ് മരം മുറിച്ചുമാറ്റി.