ബത്തേരിയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥിനി മരിച്ചു
ബത്തേരിയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥിനി മരിച്ചു
സുൽത്താൻ ബത്തേരി : കുപ്പാടി മൂന്നാംമൈലിനു സമീപം ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് വിദ്യാർഥിനി മരിച്ചു. വേങ്ങൂർ പല്ലാട്ട് ഷംസുദ്ധീൻ്റെ മകൾ സനാ ഫാത്തിമ (9) ആണ് മരണപ്പെട്ടത്.
സന ഫാത്തിമയുടെ മാതാവ് നസീറയുടെ മുട്ടിലിലെ വീട്ടിൽ നിന്നും രാവിലെ സ്വന്തം വീട്ടിലേക്ക് വരും വഴിയാണ് അപകടം സംഭവിച്ചത്. കുപ്പാടി ഫോറസ്റ്റ് സ്റ്റേഷനു മുൻപിൽ ഇന്ന് രാവിലെ ആറരയോടെയാണ് അപകടം നടന്നത്. മൂലങ്കാവ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ് സന.