September 20, 2024

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും മാറ്റമില്ലാതെ സ്വർണവില

1 min read
Share

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും മാറ്റമില്ലാതെ സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നത്. ശനിയാഴ്ച രണ്ട് തവണ സ്വർണവില പരിഷ്കരിച്ചിരുന്നു. രാവിലെ സ്വർണവില കുറച്ച് മണിക്കൂറുകൾക്കുള്ളിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയയേഷൻ സ്വർണവില ഉയർത്തിയിരുന്നു. ആദ്യം 320 രൂപ കുറഞ്ഞു. മണിക്കൂറുകൾക്കു ശേഷം സ്വർണവില വീണ്ടും പരിഷ്കരിച്ചു. രണ്ടാം തവണ 240 രൂപ വർദ്ധിപ്പിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38,040 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4730 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3925 രൂപയാണ്

സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. സാധാരണ വെള്ളിക്ക് കഴിഞ്ഞാഴ്ച 4 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 64 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാമിന് 90 രൂപയാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.