March 14, 2025

കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രിപ്പിള്‍ ജംപില്‍ പൊന്നും വെള്ളിയും ഇന്ത്യയിലെത്തിച്ച്‌ മലയാളികളായ എല്‍ദോസ് പോളും അബ്ദുല്ല അബൂബക്കറും

Share

 

കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രിപ്പിള്‍ ജംപില്‍ പൊന്നും വെള്ളിയും ഇന്ത്യയിലെത്തിച്ച്‌ മലയാളികളായ എല്‍ദോസ് പോളും അബ്ദുല്ല അബൂബക്കറും

 

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അത്ലറ്റിക്ക്സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണ്ണം. ഇന്ന് പുരുഷന്മാരുടെ ട്രിപ്പിള്‍ ജംപില്‍ നമ്മുടെ സ്വന്തം എല്‍ദോസ് പോള്‍ ആണ് സ്വര്‍ണ്ണം നേടിയത്‌‌.17.03 മീറ്റര്‍ ചാടിയാണ് എല്‍ദോസ് സ്വര്‍ണം നേടിയത്. തൊട്ടു പിറകില്‍ അബ്ദുല്ല അബൂബക്കര്‍ 17.02 മീറ്റര്‍ ചാടി വെള്ളി മെഡലും സ്വന്തമാക്കി.

 

മറ്റൊരു ഇന്ത്യന്‍ താരമായ പ്രവീണ്‍ ചിത്രവേല്‍ നാലാമതായും ഫിനിഷ് ചെയ്തു. എല്‍ദോസ് പോള്‍ തന്റെ മൂന്നാമത്തെ ചാട്ടത്തിക് ആയിരുന്നു 17‌.03 കുറിച്ചത്. എല്‍ദോസിന്റെ ആറ് ശ്രമങ്ങളില്‍ 17 മീറ്റര്‍ മാര്‍ക്ക് മറികടന്ന ഒരേയൊരു ജമ്ബും ഇതായിരുന്നു. അബൂബക്കര്‍ മത്സരത്തിലുടനീളം മെച്ചപ്പെട്ടുകൊണ്ടിരുന്നു, തന്റെ അഞ്ചാമത്തെ ശ്രമത്തില്‍ ആണ് താരം വെള്ളി മെഡല്‍ സ്ഥാനത്തേക്ക് നീങ്ങിയത്.

 

ജൂലൈയില്‍ യുഎസിലെ യൂജിനില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പ് വേദിയില്‍ നിന്നാണ് എല്‍ദോസ് കോമണ്‍വെല്‍ത്ത് ഗെയിംസിനെത്തിയത്. ലോക ചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍ 16.79 മീറ്റര്‍ ദൂരം താണ്ടി ഒമ്ബതാം സ്ഥാനത്താണ് പോള്‍ ഫിനിഷ് ചെയ്തിരുന്നത്. ലോക അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പില്‍ ട്രിപ്പിള്‍ ജംപ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു അദ്ദേഹം.

 

കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് എല്‍ദോസ് സ്വര്‍ണമണിയുന്നത്. ഏപ്രിലില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ ചാടിയ 16.99 മീറ്ററായിരുന്നു ഇതിനു മുമ്ബുള്ള ഏറ്റവും മികച്ച ദൂരം. ഇതാണ് പോള്‍ ബര്‍മിങ്ഹാമില്‍ മറികടന്നത്. കോതമംഗലം എംഎ കോളേജില്‍ ടിപി ഔസേപ്പിന്റെ ശിഷ്യനായിരുന്നു പോള്‍.

 

എല്‍ദോസിന്റെ പരിശീലന പങ്കാളിയാണ് അബ്ദുല്ല അബൂബക്കര്‍. ട്രിപ്പിള്‍ ജംപില്‍ 17.19 മീറ്റര്‍ വരെ ചാടിയ താരമാണ് അബ്ദുല്ല അബൂബക്കര്‍. നാദാപുരം ചെറുമോത്ത് കുനിയപൊയില്‍ സാറയുടെയും വളയം നാരങ്ങോളി അബ്ദുല്ലയുടെയും മകനാണ്.

 

ഇരു താരങ്ങളെയും രാഷ്ട്രപതി ദൗപദി മുര്‍മു അഭിനന്ദിച്ചു. ചരിത്രം സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്നും ഈ നേട്ടം ഏറെക്കാലം ഓര്‍മിക്കപ്പെടുമെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

 

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇതുവരെ ഇന്ത്യ നാലു തവണ ട്രിപ്പിള്‍ ജംപില്‍ മെഡല്‍ നേടിയിട്ടുണ്ട്. 1970,74 വര്‍ഷങ്ങളില്‍ വെങ്കലവും സ്വര്‍ണവും നേടിയ മൊഹിന്ദര്‍ സിങ് ഗില്‍, 2010ല്‍ വെങ്കലം നേടിയ മലയാളിയായ രഞ്ജിത് മഹേശ്വരി, 2014ല്‍ വെങ്കലം നേടിയ അര്‍പീന്ദര്‍ സിങ് എന്നിവരാണ് മെഡല്‍ സ്വന്തമാക്കിയവര്‍.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.