വനാതിർത്തിയിൽ കൂടുതൽ വാച്ചർമാരെ നിയമിക്കണം – കത്തോലിക്ക കോൺഗ്രസ് കല്ലുവയൽ യൂണിറ്റ്
ബത്തേരി : കത്തോലിക്ക കോൺഗ്രസ് കല്ലുവയൽ യുണിറ്റ് സമ്മേളനവും കുടുംബ സംഗമവും നടത്തി. സ്നേഹ സംഗമം കത്തോലിക്ക കോൺഗ്രസ് രൂപതാ ഡയറക്ടർ ഫാദർ ജോബി മുക്കാട്ട്കാവുങ്കൽ ഉദ്ഘാടനം ചെയ്തു. വനാതിർത്തിയിൽ കാവൽ നിൽക്കുന്നത് ഒരാൾ മാത്രം പോരായെന്നും കൂടുതൽ വാച്ചർമാരെ നിയമിച്ച് കാവൽ ശക്തിപ്പെടുത്താൻ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് തയ്യറാകണം, ബഫർ സോൺ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക മാറ്റാൻ സർക്കാർ ഇടപെടണം എന്നുള്ള പ്രമേയങ്ങൾ പാസാക്കി.
അടിയന്തരമായി വനം വകുപ്പ് ഉദ്ധ്യോഗസ്ഥരെ നേരിൽ കണ്ട് കൂടുതൽ വാച്ചർമാരെ നിയോഗിച്ച് ജനങ്ങൾക്ക് സംരക്ഷണം നൽകാനുള്ള നിവേദനം കൊടുക്കുവാൻ തീരുമാനിച്ചു.
ഇടവക സെക്രട്ടറി തോമസ് പുരക്കൽ സ്വഗതം ആശംസിച്ചു. കൈക്കാരൻ ടി.സി ജോയി അദ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് ജനറൽ സെക്രട്ടറി സെബാസ്‌റ്റ്യൻ പി.ജെ നന്ദി പറഞ്ഞു. ബഫർ സോൺ വിഷയത്തിലുള്ള സെമിനാറിന് അഡ്വക്കറ്റ് ജിജി നേതൃത്ത്വം നൽകി.
ഭാരാവാഹികൾ :
പ്രസിഡണ്ട് : ടി.സി. ജോയി തൈപറമ്പിൽ. ജനറൽ സെക്രട്ടറി : സാബു പുരക്കൽ.
വൈസ് പ്രസിഡണ്ടുമാർ : ജോർജ്ജ് കുമ്പിക്കൽ, ജെയിംസ് വില്ലാട്ട്. ജോയിന്റ് സെക്രട്ടറിമാർ : മോളി ജോണി ഇടശേരിയിൽ, രാജേഷ് കല്ലൂർ, സെബാസ്റ്റ്യൻ പുരക്കൽ. ട്രഷറർ : ജോസ് മഠത്തിൽ കുന്നേൽ എന്നിവരെ തിരഞ്ഞടുത്തു.