മീനുകൾക്ക് തീറ്റകൊടുക്കുന്നതിനിടെ കർഷകൻ കുളത്തിൽവീണ് മരിച്ചു
സുൽത്താൻ ബത്തേരി : മത്സ്യക്കർഷകൻ കുളത്തിൽവീണ് മരിച്ചു. ചീരാൽ താഴത്തൂരിലെ തുമ്പിക്കാട് ജയപ്രകാശാണ് (55) മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ വീടിനുസമീപത്തെ കുളത്തിലാണ് അപകടമുണ്ടായത്. ഭാര്യ ചന്ദ്രികയോടൊപ്പം മീനുകൾക്ക് തീറ്റകൊടുക്കാൻപോയ ജയപ്രകാശ് അബദ്ധത്തിൽ കുളത്തിലേക്ക് വീഴുകയായിരുന്നു. ചന്ദ്രികയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ജയപ്രകാശിനെ മുങ്ങിയെടുത്ത്, ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: യഥു, ആതിര.