മരം ലേലം നാളെ
മാനന്തവാടി : പൊതുജനങ്ങൾക്കും കെട്ടിടങ്ങൾക്കും ഭീഷണിയായി നിൽക്കുന്ന മാനന്തവാടി നഗരസഭയുടെ ഉടമസ്ഥതയിലുള്ള മരങ്ങളും മരക്കൊമ്പുകളും മഴക്കാല പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി മുറിച്ചുനീക്കും. മുറിച്ചുനീക്കുന്ന മരങ്ങൾ ശനിയാഴ്ച രാവിലെ 11 ന് നഗരസഭാ കോൺഫറൻസ് ഹാളിൽ ലേലം ചെയ്യും. ക്വട്ടേഷനുകൾ ശനിയാഴ്ച 10.30 വരെ സ്വീകരിക്കും.