വൈദ്യുതി പ്രവഹിക്കും; ജാഗ്രത പാലിക്കണം
പാടിച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ മാടലിൽ നിന്നും ചേലൂർക്കവല വരെ കെ.എസ്.ഇ.ബി 11 കെ.വി ലൈൻ വലിച്ച് ട്രാൻസ് ഫോമർ സ്ഥാപിച്ചിട്ടുണ്ട്. ഈ ട്രാൻസ്ഫോമറിലേക്ക് നാളെ (06.08.22- ശനി ) മുതൽ 11000 വോൾട്ട് വൈദ്യുതി പ്രവഹിക്കുന്നതാണെന്നും പൊതുജനങ്ങൾ വൈദ്യുതി ലൈനുമായുള്ള സമ്പർക്കത്തിൽ ഏർപ്പെടുന്നത് അപകടകരമാണെന്നും ജാഗ്രത പാലിക്കണമെന്നും പാടിച്ചിറ ഇലട്രിക്കൽ സെക്ഷൻ അസി.എഞ്ചിനീയർ അറിയിച്ചു.