എടവകയിൽ കൃഷിയിടത്തിലെ നീർച്ചാലിൽ യുവാവ് മരിച്ചനിലയിൽ
മാനന്തവാടി : എടവക പുതിയിടംകുന്ന് ചേമ്പിലോട് വയലിനോട് ചേർന്ന് വാഴത്തോട്ടത്തിലെ നീർച്ചാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചേമ്പിലോട് കോളനിയിലെ വത്സലയുടെ മകൻ വിജേഷ് (31) ആണ് മരിച്ചത്.
വീട്ടിലേക്ക് പോകുന്ന വഴിയിൽ നീർച്ചാലിൽ വീണു കിടക്കുകയായിരുന്ന വിജേഷിനെ സുഹൃത്താണ് ആദ്യം കണ്ടത്. തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് വിജേഷ് മരിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
മദ്യലഹരിയിൽ കാൽ വഴുതി തോട്ടിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ യഥാർത്ഥ മരണകാരണം മനസ്സിലാകു. അഭിജിത്ത് ഏക സഹോദരനാണ്.