സൗജന്യ പഠന സഹായ കിറ്റ് വിതരണം നാളെ
കൽപ്പറ്റ : കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി കേരള ആട്ടോ മൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ ഒന്ന് മുതല്‍ അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന മക്കള്‍ക്ക് സൗജന്യ പഠന കിറ്റ് വിതരണം ചെയ്യും.
കല്‍പ്പറ്റ ആനപ്പാലം കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ജില്ലാ ഓഫീസില്‍ ആഗസ്റ്റ് 4 ന് രാവിലെ 11 ന് മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്യും. അപേക്ഷകര്‍ ചടങ്ങിലെത്തി കിറ്റ് കൈപ്പറ്റണം. മോട്ടോര്‍ തൊഴിലാളികളുടെ ഈശ്രം രജിസ്ട്രേഷന്‍ ക്യാമ്പും ഇന്നേ ദിവസം നടക്കും. ക്യാമ്പിന് ഹാജരാകുന്നവര്‍ ആധാര്‍ കാര്‍ഡ് ബാങ്ക് പാസ് ബുക്ക്, ആധാര്‍ മൊബൈല്‍ എന്നിവയുമായി ഹാജരാകണം. ഫോണ്‍: 04936 206355, 9188519862.