ഉപന്യാസ രചന മത്സരം
മുട്ടിൽ : സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കുട്ടമംഗലം ഗ്രാമിക വായനശാല ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ഉപന്യാസ മത്സരം നടത്തും.
‘സ്വതന്ത്ര ഇന്ത്യ 75 ആണ്ടുകൾ പിന്നിടുമ്പോൾ’ എന്നതാണ് വിഷയം. രചനകൾ ഓഗസ്റ്റ് 12 ന് മുൻപ് സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തോടൊപ്പം സെക്രട്ടറി, ഗ്രാമിക കുട്ടമംഗലം, മാണ്ടാട് പി.ഒ, മുട്ടിൽ 673122 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ : 9895063452.