വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു
ബത്തേരി : ചീരാൽ 10-ാം വാർഡ് ഈസ്റ്റ് ചീരാൽ എ.ഡി.എസിന്റെ നേതൃത്വത്തിൽ വാർഡിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു.
എസ്എസ്എൽസി ഹയർസെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും, വാർഡിലെ ആശാവർക്കർമാർ മുൻ ട്രൈബൽ പ്രമോട്ടർ, വാർഡിൽ നിന്നും ബിബിഎ. എൽ.എൽ.ബി പാസായവർ തുടങ്ങിയവരെയാണ് ആദരിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീല പുഞ്ചവയൽ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി ശശി മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ അഫ്സൽ വി.എ, ജമീല സി, എസ്.സുശീല, മേരി ടീച്ചർ, രാജൻ മാസ്റ്റർ, കെ.മുനീബ്, കുട്ടികൃഷ്ണൻ, മണി മാസ്റ്റർ, ഷിബു എന്നിവർ സംസാരിച്ചു.
