വാഹനത്തിന്റെ സീറ്റിനടിയില്‍ വില്പനക്കായി സൂക്ഷിച്ച അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ
മേപ്പാടി : അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. റിപ്പൺ തൊണ്ണൂറാം വയല്‍ മൂച്ചിയെന്ന പി.കെ മുഹമ്മദ് മുഹ്സിന്‍ (22 ) ആണ് പിടിയിലായത്.
ഇയാളിൽ നിന്നും 3.72 ഗ്രാം എം.ഡി.എം.എയും 3200 രൂപയും യാത്രയ്ക്കായി ഉപയോഗിച്ച കെഎൽ 12 എൻ 4866 നമ്പർ മോട്ടോർസൈക്കിളും പിടിച്ചെടുത്തു. വാഹനത്തിന്റെ സീറ്റിനടിയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന് വെച്ചിരുന്നത്.
വയനാട് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മേപ്പാടി എസ്.ഐ സിറാജും സംഘവുമാണ് റിപ്പണ്‍ ടൗണിന് സമീപം പരിശോധന നടത്തിയത്.