April 10, 2025

വടക്കേ വയനാടിന്റെ വികസന ചരിത്രം കുറിക്കുന്ന മലയോര ഹൈവേ പദ്ധതിക്ക് ഈ മാസം തുടക്കമാവും

Share



മാനന്തവാടി : വടക്കേ വയനാടിന്റെ വികസന ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ മലയോര ഹൈവേ പദ്ധതിക്ക് ആഗസ്റ്റ് മാസം തുടക്കമാവും. മലയോര ഹൈവേ പദ്ധതി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിരിച്ചു. ഊരാളിങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് ഈ പദ്ധതിയുടെ നിര്‍മ്മാണം ഏറ്റെടുത്തിട്ടുള്ളത്.

ഈ പദ്ധതി മണ്ഡലത്തിലെ മാനന്തവാടി നഗരസഭയിലൂടെയും തവിഞ്ഞാല്‍ , തൊണ്ടര്‍നാട്, എടവക , വെള്ളമുണ്ട , പനമരം ഗ്രാമ പഞ്ചായത്തിലൂടെയും ആണ് ഈ റോഡ് കടന്നു പോകുന്നത്. വടക്കേ വയനാടും തെക്കേ വയനാടും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാത എന്ന നിലയില്‍ പദ്ധതി കടന്നു പോകുന്ന റോഡിന് വലിയ പ്രാധാന്യം ഉണ്ട്.


കാസര്‍ഗോഡ് ജില്ലയില്‍ നിന്നും ആരംഭിച്ച് കണ്ണൂര്‍ ജില്ല കടന്ന് ബോയ്‌സ് ടൗണിലെത്തുന്നതോടെയാണ് പദ്ധതി മാനന്തവാടി നിയോജക മണ്ഡലത്തില്‍ ആരംഭിക്കുന്നത്. ബോയ്‌സ് ടൗണില്‍ നിന്നും ആരംഭിച്ച് തലപ്പുഴ , മാനന്തവാടി പട്ടണം വഴി കോഴിക്കോട് റോഡിലൂടെ നാലാം മൈല്‍ , പനമരം, പച്ചിലക്കാട് വരെയും വാളാട് മുതല്‍ കുങ്കിച്ചിറ വരെയും ഉള്ള റോഡുകള്‍ ആണ് മലയോര ഹൈവേ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ബോയ്‌സ് ടൗണ്‍ മുതല്‍ മാനന്തവാടി ഗാന്ധി പാര്‍ക്ക് വരെ 13 കി.മീ ദൂരവും, ഗാന്ധി പാര്‍ക്ക് മുതല്‍ പച്ചിലക്കാട് വരെ 19.5 കി.മീ ദൂരവും , വാളാട് മുതല്‍ കുങ്കിച്ചിറ വരെ 10 കി.മീ ദൂരവും ആണ് ഉള്ളത്. പദ്ധതിക്ക് കിഫ്ബി ധനസഹായമായി 106 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

മാനന്തവാടി മണ്ഡലത്തിന്റെ മുഖഛായ മാറ്റുന്ന ഈ പദ്ധതി ജനകീയ പങ്കാളിത്തത്തോടെ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുന്നതിനാണ് ഉദ്ദേശിക്കുന്നന്നതെന്ന് മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു പറഞ്ഞു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.