മൂന്നുദിവസം ഒരേവില തുടർന്ന ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
സ്വർണ വില കുറഞ്ഞു. മൂന്ന് ദിവസം ഒരേ വില തുടർന്ന ശേഷമാണ് തിങ്കളാഴ്ച വിലയിടിഞ്ഞത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ഇടിഞ്ഞ് ഗ്രാമിന് 4,710 രൂപയും പവന് 37,680 രൂപയുമാണ് ഇന്നത്തെ നിരക്ക്.
ഗ്രാമിന് 4,720 രൂപയിലും പവന് 37,760 രൂപയിലുമാണ് വെള്ളിയാഴ്ച മുതൽ വ്യാപാരം നടന്നത്. രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന്റെ തീരുവ വർധിപ്പിച്ചതും,ഡോളർ സൂചിക നിരക്ക് ഉയരുന്നതും, യു.എസ് പലിശ നിരക്കുകൾ വർധിക്കുമെന്ന ആശങ്കയും കഴിഞ്ഞ മാസം വിപണിയിൽ ആശങ്ക ഉയർത്തിയിരുന്നു.
രാജ്യാന്തര വിപണിയിൽ മാന്ദ്യ ഭീഷണിയും ബോണ്ട് യീൽഡിന്റെ വീഴ്ചയും സ്വർണത്തിന് കഴിഞ്ഞ വാരം അനുകൂലമായി. 1766 ഡോളറിലെത്തിയ രാജ്യാന്തര സ്വർണ വില 1800 ഡോളറിൽ വില്പന സമ്മർദ്ദം പ്രതീക്ഷിക്കുന്നു.
ഓഗസ്റ്റിൽ വില കുറഞ്ഞു നിന്നാൽ ഓണത്തോടനുബന്ധിച്ചും വിവാഹ സീസൺ വരുന്നതിനാലും ആഭരണ വിൽപ്പന ഉയരുമെന്നാണ് സംസ്ഥാനത്തെ സ്വർണാഭരണ വ്യാപാരികളുടെ പ്രതീക്ഷ.