ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു
മേപ്പാടി : തിളക്കം സ്വാശ്രയ സംഘം കുന്നമംഗലംകുന്നിന്റെ ആഭിമുഖ്യത്തിൽ പ്രദേശത്തെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കലും പുരസ്കാര വിതരണവും നടത്തി.
സംഘം സെക്രട്ടറി ഹാരിസ് സി.കെ സ്വാഗതം പറഞ്ഞു, മേപ്പാടി പഞ്ചായത്ത് 15ാം വാർഡ് മെമ്പർ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ജിജീഷ് കൃഷ്ണൻ അദ്യക്ഷത വഹിച്ചു.
ബാലകൃഷ്ണൻ, സംഗീത്.ബി, മുഹമ്മദ് കുട്ടി, സുബൈർ എന്നിവർ ആശംസകൾ അറിയിച്ചു. ട്രഷറർ സനീഷ്.പി നന്ദി പറഞ്ഞു.