April 4, 2025

കനത്ത മഴയിൽ റേഷന്‍ കടയില്‍ വെള്ളം കയറി

Share



മടക്കിമല: ശക്തമായ മഴയില്‍ റേഷന്‍കടയില്‍ വെള്ളംകയറി. മടക്കിമലയിലെ പി. രാജന്റെ റേഷന്‍ കടയിലാണ് ഇന്ന് ഉച്ചക്ക് ശേഷം പെയ്ത മഴയില്‍ വെള്ളംകയറിയത്.

ചെളിയും വെള്ളവും കയറി കടയിലെ മുപ്പതോളം വരുന്ന അരി, ഗോതമ്പ് ചാക്കുകള്‍ നശിച്ചതായി പി. രാജന്‍ പറഞ്ഞു. കൈനാട്ടി-കമ്പളക്കാട് റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി ഈ പ്രദേശത്ത് ഓവുചാലുകള്‍ നിര്‍മ്മിച്ചിരുന്നു. എന്നാല്‍ നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് വെള്ളം റേഷന്‍ കടയിലേക്ക് ഒഴുകിയെത്താൻ ഇടയാക്കിയതെന്നാണ് ആരോപണം


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.