ഇന്ത്യയിൽ 19,673 പേർക്ക് കൂടി കോവിഡ് ; 24 മണിക്കൂറിനിടെ 39 മരണം
ഞായറാഴ്ച അപ്‌ഡേറ്റ് ചെയ്ത കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 19,673 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു.
ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,40,19,811 ആയി. സജീവ കേസുകൾ 1,43,676 ആയി.
24 മണിക്കൂറിനിടെ 39 മരണവും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 5,26,357 ആയി ഉയർന്നു.
രോഗമുക്തരായവരുടെ എണ്ണം 4,33,49,778 ആണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.96 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.88 ശതമാനവുമാണ്.