ഗസ്റ്റ് അധ്യാപക നിയമനം ; ഇന്റർവ്യൂ ഓഗസ്റ്റ് 6 ന്
മേപ്പാടി സർക്കാർ പോളിടെക്നിക്കിൽ കമ്പ്യൂട്ടർ, കമ്പ്യൂട്ടർ ഹാർഡ് വെയർ, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു.
ഒന്നാം ക്ലാസ് ബി.ടെക്ക് ബിരുദമുളള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 06 ന് രാവിലെ 10.30 ന് മേപ്പാടി താഞ്ഞിലോടുള്ള പോളിടെക്നിക്ക് പ്രിൻസിപ്പൽ മുമ്പാകെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം മത്സര പരീക്ഷയ്ക്കും, കൂടിക്കാഴ്ചയ്ക്കും ഹാജരാ കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് : 04936282095, 9400006454