ടിവി കണ്ടുകൊണ്ട് നൂഡില്‍സ് ഉണ്ടാക്കി : ചേര്‍ത്തത് എലിവിഷം പുരണ്ട തക്കാളിയും ; 27കാരിക്ക് ദാരുണാന്ത്യം
മുംബൈ: എലിവിഷം ചേര്‍ത്ത നൂഡില്‍സ് കഴിച്ച ഇരുപത്തിയേഴുകാരി മരിച്ചു. നൂഡില്‍സ് ഉണ്ടാക്കുന്നതിനിടെ ഇവര്‍ എലിവിഷം ചേര്‍ത്ത തക്കാളി അബദ്ധത്തില്‍ ഉപയോഗിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
മലാഡിലെ പാസ്‌കല്‍ വാഡി പ്രദേശത്താണ് സംഭവം. എലിശല്യം രൂക്ഷമായതിനാല്‍ ഇവയെ നശിപ്പിക്കുന്നതിനായി രേഖ നിഷാദ് എന്ന സ്ത്രീ വീട്ടില്‍ തക്കാളിയില്‍ എലിവിഷം ചേര്‍ത്തുവച്ചിരുന്നു. പിറ്റേന്നു ടിവി കണ്ടുകൊണ്ട് നൂഡില്‍സ് ഉണ്ടാക്കുന്നതിനിടെ ഈ തക്കാളി ഇവര്‍ അബദ്ധത്തില്‍ ഉപയോഗിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
നൂഡില്‍സ് കഴിച്ച് ഏതാനും സമയത്തിനകം ഇവര്‍ക്കു ഛര്‍ദില്‍ ഉണ്ടായി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം.