ഗതാഗത തടസ്സം ; കല്‍പ്പറ്റ നഗരത്തിലെ ഉപയോഗരഹിത സാമഗ്രികള്‍ നീക്കം ചെയ്യണം
കൽപ്പറ്റ : കല്‍പ്പറ്റ നഗരത്തില്‍ പല ഭാഗങ്ങളിലും അപകടകരമായ വിധത്തിലുള്ള ഉപയോഗ ശൂന്യമായ നിരവധി കേബിളുകള്‍, വൈദ്യുത ടെലിഫോണ്‍ ലൈനുകളുടെ മുറിഞ്ഞ ഭാഗങ്ങള്‍, കമ്പികള്‍, പൈപ്പുകള്‍, അപായഭീതി ഉയര്‍ത്തുന്ന തൂണുകള്‍ തുടങ്ങിയവ ഉടന്‍ നീക്കം ചെയ്യണമെന്ന് നഗരസഭാ ചെയര്‍മാന്‍ ആവശ്യപ്പെട്ടു.
അലക്ഷ്യമായി പലഭാഗത്തുമുള്ള ഇത്തരം വസ്തുക്കള്‍ അപകടം ക്ഷണിച്ചു വരുത്തുന്നതായും ഗതാഗത തടസ്സമുണ്ടാക്കുന്നതായും നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇവ അതത് ഉടമസ്ഥരുടെ ഉത്തരവാദിത്വത്തില്‍ ആഗസ്റ്റ് 6 നകം നീക്കം ചെയ്യണം.
നിശ്ചിത സമയ പരിധിക്കകം ബന്ധപ്പെട്ട വകുപ്പ്/കമ്പനി നടപടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ നഗരസഭ സ്വമേധയ ഇവ നീക്കം ചെയത് ബന്ധപ്പെട്ടവരില്‍ നിന്നും തുക ഈടാക്കുന്നതാണ്.