June 9, 2025

ബത്തേരിയിൽ ചന്ദനമരം മുറിച്ചു കടത്തുന്നതിനിടെ രണ്ടുപേർ പിടിയിൽ

Share


സുൽത്താൻ ബത്തേരി : ചന്ദനമരം മുറിച്ചു കടത്തുന്നതിനിടെ രണ്ടുപേർ പിടിയിൽ. മലപ്പുറം സ്വദേശികളായ സക്കീര്‍, നവാസ് എന്നിവർ പിടിയിലായത്.

ബത്തേരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പി.ഡബ്ല്യൂ.ഡി ഗസ്റ്റ് ഹൗസിനു സമീപം എസ്.ഐ ഷജീമിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും മുറിച്ച ചന്ദനമരം വാഹനത്തില്‍ കയറ്റുന്നതിനിടെ പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്.

ഒൻപത് അടിയോളം വലുപ്പമുള്ള ചന്ദനത്തടിയും തടി മുറിക്കാനുപയോഗിച്ച കൈവാളും പ്രതികളില്‍ നിന്നും കണ്ടെടുത്തു.

സുൽത്താൻ ബത്തേരി സ്‌റ്റേഷന്‍ പരിധിയിലെ മറ്റൊരു ചന്ദന മോഷണ കേസിലും കേണിച്ചിറ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ചന്ദന മോഷണ കേസിലും ഇവർക്ക് ബന്ധമുള്ളതായും പോലീസ് പറഞ്ഞു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.