September 20, 2024

സിവിൽ എൻജിനീയർ നിയമനം ; അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് ഒന്ന്

1 min read
Share


കൽപ്പറ്റ : കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച സൂക്ഷ്മസംരംഭ വിഭാഗമായ വനിതാ കെട്ടിടനിർമാണ യൂണിറ്റുകൾക്ക് കെട്ടിട നിർമാണ പ്രവൃത്തിയുടെ ആരംഭം മുതൽ അവസാനം വരെയുള്ള വിവിധ ഘട്ടങ്ങളിൽ സാങ്കേതിക പരിജ്ഞാനം നൽകുന്നതിനായി സിവിൽ എൻജിനീയർമാരെ എംപാനൽ ചെയ്യുന്നു.

ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. സിവിൽ എൻജിനീയറിങ്ങിൽ ബിടെക്/എംടെക് പാസായ 28 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് 2 വർഷത്തെ ജോലി പരിചയം ഉണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 1. ഫോൺ : 04936 299370.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.