രാജ്യത്ത് 24 മണിക്കൂറിനിടെ 20,408 പേർക്ക് കൂടി കോവിഡ് ; 54 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 20,408 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,40,00,139 ആയി.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, സജീവ കേസുകള്‍ ഇന്ന് 1,43,384 ആയി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 5,26,312 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ സജീവ കോവിഡ് കേസുകളില്‍ 604 കേസുകളുടെ കുറവ് രേഖപ്പെടുത്തിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനിടെ 20,958 രോഗമുക്തിയും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 4,33,30,442 ആയി ഉയര്‍ന്നു. മരണനിരക്ക് 1.20 ശതമാനമാണ്. മൊത്തം അണുബാധകളുടെ 0.33 ശതമാനവും സജീവമായ കേസുകളാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം ദേശീയ കോവിഡ് വീണ്ടെടുക്കല്‍ നിരക്ക് 98.48 ശതമാനമാണെന്ന് മന്ത്രാലയം അറിയിച്ചു.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.05 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.92 ശതമാനവുമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യവ്യാപകമായി കോവിഡ് വാക്സിനേഷന്‍ ഡ്രൈവിന് കീഴില്‍ നല്‍കിയ കോവിഡ് വാക്സിന്‍ ഡോസുകള്‍ ശനിയാഴ്ച രാവിലെ എട്ട് മണിക്ക് 203.94 കോടി കവിഞ്ഞു. അതില്‍ 33,87,173 ഡോസുകള്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.