April 4, 2025

സൗജന്യ മത്സര പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം

Share

ബത്തേരി : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റിന്റെയും സുല്‍ത്താന്‍ ബത്തേരി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും സംയുക്താഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. എസ്.എസ്.എല്‍.സിയും അതിനുമുകളിലും വിദ്യാഭ്യാസ യോഗ്യതയുളളവരും നിശ്ചിത പ്രായപരിധിയില്‍പ്പെടുന്നവരുമായ (ജനറല്‍- 36, ഒബിസി -39, എസ്.സി, എസ്.ടി- 41 വയസ്സുവരെ) ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ആഗസ്റ്റ് 12 നകം സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ നമ്പർ : 04936 221149.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.