കടുവാഭീതിയിൽ മീനങ്ങാടിയും പുൽപ്പള്ളിയും ; കടുവ ഭക്ഷിച്ചതെന്ന് കരുതുന്ന മാനിൻ്റെ അവശിഷ്ടം കണ്ടെത്തി
മീനങ്ങാടി : മീനങ്ങാടിയിലും പുൽപ്പള്ളിയിലും കടുവ ഭീതി. മീനങ്ങാടി പഞ്ചായത്തിലെ മൈലമ്പാടി, പുല്ലുമല, കൽപ്പന പ്രദേശങ്ങളിലാണ് കടുവയുടെ സാന്നിധ്യമുള്ളത്. പുൽപ്പള്ളി ചേപ്പിലയിൽ ജനവാസ കേന്ദ്രലിറങ്ങിയ കടുവയെ വനത്തിലേക്ക് തുരത്താനുള്ള ശ്രമം തുടരുകയാണ്.
മീനങ്ങാടി കൽപ്പനയിൽ കടുവ ഭക്ഷിച്ചതെന്ന് കരുതുന്ന മാനിൻ്റെ അവശിഷ്ടം കണ്ടെത്തി. ഇവിടെ വനം വകുപ്പ് കടുവയെ നിരീക്ഷിക്കാൻ ക്യാമറകൾ സ്ഥാപിച്ചു. പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ് വനം വകുപ്പ്.