September 20, 2024

രാജ്യത്ത് പുതുതായി 21,880 പേര്‍ക്ക് കൂടി കോവിഡ്; 24 മണിക്കൂറിനുള്ളില്‍ രോഗം ബാധിച്ച്‌ മരിച്ചത് 60 പേര്‍

1 min read
Share


ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 21,880 പേര്‍ക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ 60 പേര്‍ രോഗം ബാധിച്ചു മരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,38,47,065 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

5,25,930 പേര്‍ ഇതുവരെ രോഗം ബാധിച്ചു മരിച്ചു. നിലവില്‍ 1,49,482 പേര്‍ക്കാണ് രോഗം. ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.34% ആണ്.

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (ടിപിആര്‍) 4.42%. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,219 പേര്‍ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,31,71,653 ആയി. രോഗമുക്തി നിരക്ക് 98.46%.പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 4.51%. ആകെ 87.16 കോടി പരിശോധനകള്‍ നടത്തി. ഇതില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ നടത്തിയത് 4,95,359 പരിശോധനകളാണ്.

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ 201.30 കോടി ഡോസ് വാക്‌സീന്‍ (92.85 കോടി രണ്ടാം ഡോസും, 6.63 കോടി മുന്‍കരുതല്‍ ഡോസും) നല്‍കി. കഴിഞ്ഞ 24 മണിക്കൂറില്‍ നല്‍കിയത് 37,06,997 ഡോസുകള്‍.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.