April 10, 2025

കൽപ്പറ്റ : എസ്.കെ.എം.ജെ ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കും ജീവനക്കാരനും യാത്രയയപ്പ് നൽകി.

Share

സ്കൂൾ പ്രിൻസിപ്പൽ എ. സുധാറാണി, അധ്യാപകരായ എം.സി രമാമണി, എം.പത്മജ, ഓഫീസ് ജീവനക്കാരനായ സി.എസ്.സന്തോഷ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.

30 വർഷത്തെ അധ്യാപനവും 11 വർഷത്തെ പ്രിൻസിപ്പൽ ചുമതലയും നിർവഹിച്ചതിനു ശേഷമാണ് സുധാറാണി വിരമിച്ചത്. 36 വർഷത്തെ ഹിന്ദി അധ്യാപനത്തിന് ശേഷമാണ് രമാമണി പിരിയുന്നത്. 25 വർഷം ശാസത്രാധ്യാപികയായാണ് പത്മജ വിരമിക്കുന്നത്. ഓഫീസ് ജീവനക്കാരനായ സന്തോഷ് 20 വർഷത്തെ സേവനത്തിന് ശേഷമാണ് റിട്ടയർ ചെയ്യുന്നത്.

വിരമിക്കുന്നവരെ അഡ്വ. ടി.സിദ്ദിഖ് എം.എൽ.എ പൊന്നാടയണിയിച്ച് ആദരിക്കുകയും ഉപഹാരങ്ങൾ നൽകി അനുമോദിക്കുകയും ചെയ്തു.

സ്കൂൾ പി.ടി.എ പ്രസിഡണ്ട് പി.സി നൗഷാദ് അധ്യക്ഷത വഹിച്ചു. കൽപ്പറ്റ നഗരസഭാ ചെയർമാൻ മുജീബ് കേയംതൊടി മുഖ്യപ്രഭാഷണം നടത്തി.

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ ശിവരാമൻ, വാർഡ് കൗൺസിലർ ആയിഷ പള്ളിയാൽ, മുൻ പ്രിൻസിപ്പൽ ടി.വി. കുര്യാച്ചൻ, മുൻ ഹെഡ്മാസ്റ്റർ എം.ബി വിജയരാജൻ, എസ്.ഡി.എം. എൽ.പി സ്കൂൾ പ്രധാനാധ്യാപിക പ്രിയ പി.കെ , പി.ടി.എ വൈസ് പ്രസിഡൻറ് ഷാജു കെ.സി, പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡണ്ട് എം.മോഹനൻ സ്റ്റാഫ് സെക്രട്ടറിമാരായ വി.ജി വിശ്വേഷ്, എ.ഡി പ്രവീൺ സ്കൂൾ പ്രധാന അധ്യാപകൻ എം.കെ അനിൽകുമാർ, സാവിയോ ഓസ്റ്റിൻ എന്നിവർ സംസാരിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.