September 20, 2024

പിണങ്ങോട് ബസ്സും ഓമ്നി വാനും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു

1 min read
Share

*പിണങ്ങോട് ബസ്സും ഓമ്നി വാനും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു*

പിണങ്ങോട് : പിണങ്ങോട് ഓർഫനേജ് ഹയർ സെക്കണ്ടറി സ്കൂളിന് താഴെ സംസ്ഥാന പാതയിൽ ബസും ഓമ്നി വാനും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. ഓമ്നിവാൻ യാത്രക്കാരായ വെങ്ങപ്പള്ളി സ്വദേശികളായ പി.വി മുസ്തഫ (45), ജമീല(52), നഫീസ (61), ഹഫ്‌സത്ത് (38) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുനേരം അഞ്ചു മണിയോടെയാണ് അപകടം ഉണ്ടായത്. കല്പറ്റ – മാനന്തവാടി റൂട്ടിൽ ഓടുന്ന രാജധാനി ബസ്സും ഓമ്നിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.