September 21, 2024

സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു ; പവന് 36600 രൂപ

1 min read
Share

സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു ; പവന് 36600 രൂപ

ഇന്നത്തെ സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നത്തെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ വില 4575 രൂപയാണ്. ഇന്നലെ ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും കുറവുണ്ടായതിന് ശേഷമാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണ വില കഴിഞ്ഞ ദിവസം 4600 രൂപയായിരുന്നു. ഇന്നത്തെ സ്വര്‍ണ വില ഒരു പവന് 36600 രൂപയാണ്. ഇന്നത്തെ സ്വര്‍ണ വില 10 ഗ്രാമിന് 45750 രൂപയാണ്.

അടിയന്തര ഘട്ടങ്ങളില്‍ എളുപ്പത്തില്‍ പണമാക്കി മാറ്റാനും ക്രയവിക്രയം ചെയ്യാനാകുമെന്നതാണ് മലയാളികളുടെ പ്രിയപ്പെട്ട നിക്ഷേപമായി സ്വര്‍ണം മാറാനുള്ള പ്രധാന കാരണം. ഇക്കാലങ്ങള്‍ക്കിടെയുണ്ടായ വിലക്കയറ്റത്തോട് സാധാരണക്കാര്‍ പൊരുതിയത് പ്രധാനമായും സ്വര്‍ണ വിലയെ ആയുധമാക്കിയാണ്. അതിനാല്‍ തന്നെ ഓരോ ദിവസത്തെയും സ്വര്‍ണവില കൂടുന്നതും കുറയുന്നതും ഉയര്‍ന്ന പ്രാധാന്യത്തോടെയാണ് ജനം കാണുന്നത്.

മുകളില്‍ പറഞ്ഞിരിക്കുന്ന സ്വര്‍ണവിലയില്‍ ജിഎസ്ടി, പണിക്കൂലി തുടങ്ങിയ ഘടകങ്ങളൊന്നും ഉള്‍പ്പെടുത്തിയിട്ടില്ല. കേരളത്തില്‍ പല സ്വര്‍ണാഭരണ ശാലകളും വ്യത്യസ്ത നിരക്കുകളിലാണ് സ്വര്‍ണം വില്‍ക്കുന്നത് എന്നതിനാല്‍ ഉപഭോക്താക്കള്‍ ജ്വല്ലറികളിലെത്തുമ്ബോള്‍ ഇന്നത്തെ സ്വര്‍ണ വില ചോദിച്ച്‌ മനസിലാക്കണം. കഴിഞ്ഞ പത്ത് ദിവസത്തിനിടെ സ്വര്‍ണവിലയില്‍ വര്‍ധനവും ഇടിവുമുണ്ടായി. ആഭരണം വാങ്ങാന്‍ പോകുന്നവര്‍ ഹാള്‍മാര്‍ക്കുള്ള സ്വര്‍ണം തന്നെ വാങ്ങാന്‍ ശ്രമിക്കുക.

ഹോള്‍മാര്‍ക്ക് ഉള്ളതും ഇല്ലാത്തതുമായ സ്വര്‍ണത്തിന്റെ വിലയില്‍ വ്യത്യാസമുണ്ടാവില്ല. സ്വര്‍ണാഭരണ ശാലകള്‍ ഹോള്‍മാര്‍ക്ക് സ്വര്‍ണമേ വില്‍ക്കാവൂ എന്ന് നിയമമുണ്ട്. ഇതിന് കാരണം ഹോള്‍മോര്‍ക്ക് സ്വര്‍ണത്തിന്റെ ഗുണമേന്മയിലുള്ള ഉറപ്പാണ്. അതിനാല്‍ ആഭരണം വാങ്ങുമ്ബോള്‍ ഹാള്‍മാര്‍ക്ക് മുദ്രയുണ്ടെന്ന് ഉറപ്പുവരുത്തുക.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.