September 21, 2024

തുടർച്ചയായ നാലാം ദിവസവും ഓഹരി സൂചികകളില്‍ ഇടിവ്; സെന്‍സെക്‌സ് 101.88 പോയ്ന്റും നിഫ്റ്റി 63.20 പോയ്ന്റും ഇടിഞ്ഞു

1 min read
Share

തുടർച്ചയായ നാലാം ദിവസവും ഓഹരി സൂചികകളില്‍ ഇടിവ്; സെന്‍സെക്‌സ് 101.88 പോയ്ന്റും നിഫ്റ്റി 63.20 പോയ്ന്റും ഇടിഞ്ഞു

ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ ഓഹരി സൂചികകള്‍ ഇടിവോടെ ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചു. തുടര്‍ച്ചയായ നാലാം ദിവസമാണ് സൂചികകളില്‍ ഇടിവുണ്ടാകുന്നത്. സെന്‍സെക്‌സ് 101.88 പോയ്ന്റ് ഇടിഞ്ഞ് 60821.62 പോയ്ന്റിലും നിഫ്റ്റി 63.20 പോയ്ന്റ് ഇടിഞ്ഞ് 18114.90 പോയ്ന്റിലുമാണ് ക്ലോസ് ചെയ്തത്. ആഗോള വിപണിയില്‍ നിന്നുള്ള സൂചനകള്‍ അനുകൂലമായതിനെ തുടര്‍ന്ന് രാവിലെ വിപണി മുന്നേറിയെങ്കിലും നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നതോടെ ഇടിയാന്‍ തുടങ്ങി. ബാങ്ക്, റിയല്‍റ്റി അടക്കമുള്ള പ്രമുഖ മേഖലകളെല്ലാം നിരാശപ്പെടുത്തി. രണ്ടാം പാദ ഫലങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മോശം പ്രകടനം നടത്തിയതും ആഭ്യന്തര വിപണിക്ക് തിരിച്ചടിയായി.

1205 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. 1865 ഓഹരികളുടെ വിലയിടിഞ്ഞു. 119 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ഹിന്‍ഡാല്‍കോ ഇന്‍ഡസട്രീസ്, കോള്‍ ഇന്ത്യ, ടോറ്റ മോട്ടോഴ്‌സ്, ഐറ്റിസി, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ് തുടങ്ങിയവയാണ് നേട്ടമുണ്ടാക്കാനാകാതെ പോയ പ്രമുഖ ഓഹരികള്‍. അതേസമയം എച്ച്‌ഡിഎഫ്‌സി, ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഒഎന്‍ജിസി, ആക്‌സിസ് ബാങ്ക് തുടങ്ങിയവ നേട്ടമുണ്ടാക്കി.

ഐറ്റി, മെറ്റല്‍, ഫാര്‍മ, എഫ്‌എംസിജി എന്നീ സെക്ടറല്‍ സൂചികകള്‍ 1-3 ശതമാനം ഇടിവ് രേഖപ്പെടുത്തി. ബിഎസ്‌ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ 1 ശതമാനം ഇടിഞ്ഞു.


കേരള കമ്പനികളുടെ പ്രകടനം

ഒന്‍പത് കേരള കമ്പനികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 7.77 ശതമാനം നേട്ടവുമായി ഫെഡറല്‍ ബാങ്ക് മുന്നില്‍ നില്‍ക്കുന്നു. റബ്ഫില ഇന്റര്‍നാഷണല്‍ (3.28 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (2.29 ശതമാനം), ഹാരിസണ്‍സ് മലയാളം (1.17 ശതമാനം), സിഎസ്ബി ബാങ്ക് (1.13 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍.

സൗത്ത് ഇന്ത്യന്‍ ബാങ്ക്, കേരള ആയുര്‍വേദ, ഈസ്റ്റേണ്‍ ട്രെഡ്‌സ്, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, അപ്പോളോ ടയേഴ്‌സ് തുടങ്ങി 20 കേരള കമ്ബനികളുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.