ലക്കിടിയിൽ എം.ഡി.എം.എ വേട്ട : രണ്ടുപേർ പിടിയിൽ
വൈത്തിരി: ഉപയോഗത്തിനും വില്പനക്കുമായി കൈവശം വെച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി തമിഴ്നാട് സ്വദേശികൾ പിടിയിൽ. പന്തല്ലൂർ, എരുമാട്, കല്ലെങ്കൽ, കെ.ഇ.നൗഫൽ (50), ഗുഡല്ലൂർ, രാജഗോപാലപുരം, കെ.എം. മുഹമ്മദ് നഫീസ്(37) എന്നിവരെയാണ് വൈത്തിരി പോലീസ് പിടികൂടിയത്. 8.520 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
22.10.2026 തിയതി രാത്രി ലക്കിടിയിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്.
സബ് ഇൻസ്പെക്ടർ കെ.കെ സോബിൻ സീനിയർ സിവിൽ പോലീസ് ഓഫീസർ എ.വി നൗഫൽ, സിവിൽ പോലീസ് ഓഫീസർമാരായ പി.പി ആഷിക്ക്, ഉനൈസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
