October 17, 2026

ദിവസങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് സ്വ‍‍‌ര്‍ണവിലയിൽ നേരിയ വർധന

Share

 

ദിവസങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് സ്വ‍‌ർണ വിലയില്‍ നേരിയ വ‌ർധനവ്. ഇന്ന് 22 കാരറ്റ് സ്വ‍‌ർണം ഗ്രാമിന് 20 രൂപയാണ് കൂടിയിരിക്കുന്നത്. പവന് കണക്കാക്കുമ്പോള്‍ 160 രൂപയുടെ വ‍ർധനവാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. ഇതോടെ 22 കാരറ്റ് സ്വർണം ഗ്രാമിന് 13, 535 രൂപയിലും പവന് 1,08,280 രൂപയിലുമാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.

 

ഇന്നലെ വിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. അതിന് ശേഷമാണ് നേരിയ തോതിലെങ്കിലും ഈ വില വ‍ർധനവ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ലാതെ തുടരുന്ന നിലയാണ്. നിലവില്‍ വെള്ളി ഗ്രാമിന് 30 രൂപയിലും 10 ഗ്രാമിന് 2,300 രൂപയും എന്ന കണക്കിലാണ് വ്യാപാരം നടക്കുന്നത്.


Share
Copyright © All rights reserved. | Newsphere by AF themes.