October 15, 2026

323 ഗ്രാം ഹാഷിഷ് ഓയിലും 1.362 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ 

Share

 

പടിഞ്ഞാറത്തറ : പന്തിപ്പൊയിൽ ഭാഗത്ത് കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ ടി യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നരിപ്പാറ ഭാഗത്ത് ഐക്കാരൻ വീട്ടിൽ സുബൈർ എ.കെ (36) എന്നയാളുടെ വീട്ടിൽ നിന്നും 190 പ്ലാസ്റ്റിക് കുപ്പികളിലായി സൂക്ഷിച്ച 323 ഗ്രാം ഹാഷിഷ് ഓയിലും 1.362 ഗ്രാം മെത്താംഫിറ്റമിനും കണ്ടെത്തി.

 

പുലർച്ചെ നടത്തിയ പരിശോധനയിലാണ് മേൽ മയക്കുമരുന്നുകൾ കണ്ടെത്തിയത്. വിപണിയിൽ ഏകദേശം 30 ലക്ഷം വരുന്ന വില വരുന്ന മയക്കുമരുന്നാണ് പിടിച്ചത്. വീട്ടിൽ അലമാരയിൽ സൂക്ഷിച്ച നിലയിലാണ് മയക്കു മരുന്നുകൾ കണ്ടെത്തിയത്. പ്രതിക്കായി ഊർജ്ജിതമായ തിരച്ചിൽ ആരംഭിച്ചു. വയനാട്ടിലും മറ്റും ഹാഷിഷ് ഓയിലിന്റെ മൊത്ത വിതരണക്കാരനാണ് സുബൈർ.എ.കെ.

ഇതുമായി ബന്ധപ്പെട്ട കൂടുതൽ ഊർജിതമായ അന്വേഷണം നടത്തുമെന്നും ഇതിന്റെ ഉറവിടത്തെ കുറിച്ചുള്ള അന്വേഷണം ദ്രുതഗതിയിലാക്കുമെന്നും എക്സൈസ് അറിയിച്ചു.

റെയിഡിൽ എക്സൈസ് ഇൻസ്പെക്ടർ സെൻഫീർ മുഹമ്മദ് , സിവിൽ എക്സൈസ് ഓഫീസർമാരായ ശശികുമാർ പി.എൻ, അരുൺ പി.ഡി, റഷീദ്.കെ , വനിതാ സിവിൽ എക്സൈസ് ഓഫീസർ മുനീറ.പി.കെ എന്നിവർ പങ്കെടുത്തു.


Share
Copyright © All rights reserved. | Newsphere by AF themes.