സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന ; പവന് കൂടിയത് 760 രൂപ
സംസ്ഥാനത്ത് സ്വർണവിലയില്‍ വർധനവ്. ഇന്ന് പവന് 760 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്ന് കേരളത്തില്‍ ഒരു ഗ്രാം സ്വർണം 13,775 രൂപയിലും ഒരു പവൻ 1,10,200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഇന്നലെ സംസ്ഥാനത്ത് പവന് 240 രൂപ കുറഞ്ഞ് ഗ്രാമിന് 13,680 രൂപയും പവന് 1,09,440 രൂപയുമായിരുന്നു. അന്താരാഷ്ട്ര വിലയില്‍ വരുന്ന മാറ്റങ്ങളാണ് കേരളത്തിലും സ്വർണ വിലയിലും പ്രതിഫലിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് വെള്ളി ഗ്രാമിന് 235 രൂപയിലും പവന് 2,350 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
