October 16, 2026

സ്വർണവിലയില്‍ ഇടിവ് : ഇന്ന് കുറഞ്ഞത് 1080 രൂപ

Share

 

സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും ഇടിവ്. ഇന്ന് കേരളത്തില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 135 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

 

നിലവില്‍ 22 കാരറ്റ് ഒരു ഗ്രാം സ്വർണം 14,370 രൂപയിലും പവന് 1,14,960 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം 22 കാരറ്റ് സ്വ‌ർണത്തിന് ഗ്രാമിന് 14,505 രൂപയും പവന് 1,16,040 രൂപയുമായിരുന്നു വില.

 

കഴിഞ്ഞ ഒരാഴ്ച്ചയായി സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞ് തന്നെ തുടരുകയാണ്. 29 ന് ഉച്ചക്ക് ശേഷം മാത്രമാണ് നേരിയ തോതില്‍ വില വർധനവ് കാണിച്ചിരുന്നത്.

 

അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. നിലവില്‍ ഒരു ഗ്രാം വെള്ളിക്ക് 260 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.


Share
Copyright © All rights reserved. | Newsphere by AF themes.